സിനിമാ സീരിയല്‍ നടിയും അവതാരകയുമായ കവിത നായര്‍ വിവാഹിതയായി. കവിതയുടെ വിവാഹ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ നന്ദനാണ് കവിതയുടെ വരന്‍. കോട്ടയത്തെ കവിതയുടെ വീട്ടില്‍ വച്ചു കഴിഞ്ഞ ദിവസം മോതിരം മാറല്‍ ചടങ്ങ് നടന്നിരുന്നു. ദീര്‍ഘനാളത്തെ പ്രണയം ഒടുവില്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.
സിനിമയില്‍ ശ്രദ്ധേയയായി വരുമ്പോഴാണ് കവിത വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അപ്പോത്തിക്കിരിയാണ് കവിതയുടെ ഏറ്റവം ഒടുവിലായി റിലീസ് ചെയ്ത ചിത്രം. ഇതിലെ രോഗിയുടെ കഥാപാത്രം ഏറെ അഭിനന്ദനം നേടിക്കൊടുത്തു. കഥാകാരിയെന്ന നിലയിലും കവിത ശ്രദ്ധേയായി വരികയാണ്. ഈ വര്‍ഷം അവസാനത്തോടെ കവിതയുടെ ചെറുകഥാ സമാഹാരം പുറത്തുവരും. കൈരളി ടിവിയില്‍ അടക്കം നിരവധി ചാനലുകളില്‍ അവതാരക എന്ന നിലയില്‍ കവിത ശ്രദ്ധേയയാണ്.
Keywords: Actress, Kavitha Nair, Marriage, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment