ജയ്പൂര്‍: എട്ടു വയസ്സുകാരിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ സ്വകാര്യ വിദ്യാലയത്തിലെ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍പോയി. ദൗസ ജില്ലയിലാണ് സംഭവം. ജയ്പൂരിന് 90 കിലോമീറ്റര്‍ അകലെയുള്ള ബണ്ടികുയി മേഖലയിലെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് അധ്യാപകനാല്‍ മര്‍ദ്ദനമേറ്റ് മരിച്ചത്.
കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അധ്യാപകനെതിരെ കൊല്ലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് വ്യക്തമാക്കി. ഒളിവില്‍പ്പോയ അധ്യാപകന് വേണ്ടി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. സ്‌ക്കൂളിലേക്ക് വരുമ്പോള്‍ ഒരു പുസ്തകം എടുക്കാന്‍ മറന്നതിനാണ് അധ്യാപകന്‍ കുട്ടിയെ ദാരുണമായി മര്‍ദ്ദിച്ചത്. അതിന് ശേഷം വീട്ടിലെത്തിയ കുട്ടി പനിപിടിച്ചു കിടപ്പിലാവുകയും പിന്നീട് ബണ്ടികുയിയിലെ ഒരു ആസ്പത്രിയില്‍വെച്ച് മരണപ്പെടുകയുമായിരുന്നു.
Keywords: Student, Attack, Teacher, Police, Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment