ദുബൈ: കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ ദുബൈ കെ.എം.ഐ.സി നടത്തുന്ന പത്താംതരം തുല്യതാ രണ്ടാം ബാച്ച് 2013-2014 വര്‍ഷത്തെ തുല്യതാ പരീക്ഷ ഹാള്‍ടിക്കറ്റ് വിതരണം ദുബൈ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി നിര്‍വഹിച്ചു.
ചടങ്ങില്‍ ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍ അധ്യക്ഷനായിരുന്നു. തുല്യതാ പരീക്ഷയുടെ ആധ്യാപകാരായ ഹൈദര്‍ ഹുദവി, ഖൈരുദ്ദീന്‍ ഹുദവി എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിക്കുകയും സാക്ഷരതാ മിഷന്‍ കോര്‍ഡിനെറ്റര്‍ ശേഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു.
ദുബൈ കെ.എം.സി.സിയില്‍ റെജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പത്താംതരം തുല്യതാ പരീക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാലു വരെ ദുബൈ ഗര്‍ഹൂദ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നടക്കും.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment