Latest News

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തൃക്കരിപ്പൂര്‍ : കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മണിയനോടി ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്തെ ടി.പി.ആരിഫിന്റെ മകന്‍ കെ.നസീഹ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

നടക്കാവ് കാപ്പ് കുളത്തിലേക്ക് എടുത്തു ചാടിയ നസീഹ് പിന്നീട് ഉയര്‍ന്നു വന്നില്ല. ഈ സമയം കുളക്കരയിലും മറ്റുമായി ഏറെ പേര്‍ ഉണ്ടായിരുന്നു. പലരും കുളത്തില്‍ ചാടി ശ്രമിച്ചെങ്കിലും ഇരുപതടിയിലേറെ താഴ്ചയുള്ള കുളത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് കൂടി എത്തിയാണ് കരയില്‍ എത്തിച്ചത്. 

തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കനത്ത മഴയില്‍ കുളവും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. കെ.നസീമയാണ് നസീഹിന്റെ മാതാവ്. സഹോദരങ്ങള്‍ : നബീഹ്, നാസിഹ (ഇരുവരും വിദ്യാര്‍ഥികള്‍). ശനിയാഴ്ച പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടെ ഉദിനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.