Latest News

നിരോധിത കീടനാശിനി പ്രയോഗം: മൂന്നുവയസ്സുകാരി കൂടി മരിച്ചു

ദുബൈ: നിരോധിത കീടനാശിനിയായ അലൂമിനിയം ഫോസ്ഫൈഡ് ശ്വസിച്ച് അവശനിലയില്‍ ദുബൈ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഫിലിപ്പീന്‍സ് സ്വദേശിയായ മൂന്ന് വയസ്സുകാരി മരിച്ചു. ഇതോടെ സംഭവത്തില്‍ മരിക്കുന്നവരുടെ എണ്ണം രണ്ടായി. 

അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫിലിപ്പീന്‍സ് സ്വദേശി തന്നെയായ യുവാവ് നേരത്തെ മരിച്ചിരുന്നു. മരണത്തിന് ഇടയാക്കുംവിധം താമസ സ്ഥലത്ത് കീടനാശിനി പ്രയോഗിച്ച നാലുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. 

അതേസമയം, സമാന സംഭവത്തില്‍ ഷാര്‍ജയില്‍ അവശനിലയിലായ മൂന്ന് തൊഴിലാളികളെ ബുധനാഴ്ച കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഖിസൈസിലെ അപാര്‍ട്മെന്‍റില്‍ ജൂലൈ 29നാണ് സംഭവം നടന്നത്. മൂട്ടയെ കൊല്ലാന്‍ മുറിയില്‍ വെച്ച ‘ബോംബ്’ എന്നറിയപ്പെടുന്ന അലൂമിനിയം ഫോസ്ഫൈഡാണ് രണ്ട് പേരുടെ മരണത്തിന് കാരണമായത്. മുറിയില്‍ അലൂമിനിയം ഫോസ്ഫൈഡ് വെച്ച ശേഷം ദക്ഷിണേഷ്യക്കാരന്‍ നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. 

എയര്‍കണ്ടീഷന്‍ യൂനിറ്റിലൂടെ പടര്‍ന്ന വിഷ വാതകം ശ്വസിച്ച് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഫിലിപ്പീന്‍സ് സ്വദേശിയടക്കം ആറുപേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഫിലിപ്പീന്‍സുകാരനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ ആശുപത്രിയിലെ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി ഒന്നും കണ്ടത്തെിയില്ല. തുടര്‍ന്ന് ദുബൈ നഗരസഭയിലെ ഭക്ഷ്യനിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ് താമസ സ്ഥലത്തത്തെി. ഇവിടെ കീടനാശിനിയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. അടച്ചിട്ട മുറി തുറന്ന് പരിശോധിച്ചപ്പോള്‍ അലൂമിനിയം ഫോസ്ഫൈഡ് കണ്ടത്തെുകയായിരുന്നു. നാട്ടിലേക്ക് വിമാനം കയറും മുമ്പ് മുറിയുടെ ഉടമയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് അലൂമിനിയം ഫോസ്ഫൈഡ് കൈമാറിയ മൂന്നുപേരെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടിയിലാകാനുള്ള അഞ്ചാമനാണ് അലൂമിനിയം ഫോസ്ഫൈഡിന്‍െറ ഉറവിടമെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. 

അതേസമയം, ഷാര്‍ജയിലെ സജ ലേബര്‍ ക്യാമ്പില്‍ ബുധനാഴ്ച കീടനാശിനി ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വയറുവേദനയും ഛര്‍ദിയും മൂലം അവശനിലയിലായ ഇവരെ ഷാര്‍ജ പൊലീസാണ് കുവൈത്ത് ആശുപത്രിയിലത്തെിച്ചത്. അടുത്ത മുറിയില്‍ സഹപ്രവര്‍ത്തകന്‍ വെച്ച കീടനാശിനിയാണ് അസ്വസ്ഥതക്ക് കാരണമായതെന്ന് ഇവര്‍ പറഞ്ഞു.
കീടനാശിനി വെച്ച ശേഷം മുറി പൂട്ടി ഇയാള്‍ അതിരാവിലെ ജോലിക്ക് പോയതായിരുന്നു. തൊഴിലാളികളുടെ പരാതി പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.