അല്‍ഐന്‍: ഷാര്‍ജയില്‍ നിന്ന് അബൂ സംറയിലേക്കുള്ള റോഡില്‍ സുഹാന്‍ എന്ന സ്ഥലത്ത് കാറും ട്രക്കും കൂട്ടിയിച്ച് മലപ്പുറം ജില്ലക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് ഉണ്ടായ അപകടത്തില്‍ മലപ്പുറം അരീക്കോട് വലിയപീടിക്കല്‍ അബൂബക്കറിന്‍െറ മകന്‍ അസ്ലം (25), കുറ്റിപ്പുറം ചെമ്പിക്കല്‍ സ്വദേശി ശരീഫ് (30), തിരൂര്‍ വെങ്ങല്ലൂര്‍ കരിമ്പനക്കല്‍ കുഞ്ഞുമൊയ്തീന്‍െറ മകന്‍ നസീമുദ്ദീന്‍ എന്ന കുഞ്ഞൂട്ടി (33)എന്നിവരാണ് മരിച്ചത്.
പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയ അസ്ലമിനെ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. ശരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്.
അബൂദബി- അല്‍ഐന്‍ റോഡിലെ അബൂസംറയില്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു മൂവരും. അബൂ സംറയിലെ അഡ്നോക് പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന അസ്ലം കഴിഞ്ഞ 26നാണ് നാട്ടില്‍ പോയത്. അവിവാഹിതനാണ്. അറബി വീട്ടില്‍ ഡ്രൈവറായിരുന്നു ശരീഫ്. പോക്കറാണ് പിതാവ്. ഉമ്മുഹബീബയാണ് ശരീഫിന്‍ൈറ ഭാര്യ. മക്കള്‍: അജ്മല്‍, ഫാത്തിമ.
നസീമുദ്ദീന്‍ അബൂസംറയിലെ കഫറ്റീരിയയില്‍ ജോലി ചെയ്യുകയാണ്. ബുഷറയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ അല്‍ഐന്‍ ജീമി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഇവര്‍ അപകടത്തില്‍ മരണപ്പെട്ടെങ്കിലും രാത്രിയോടെയാണ് പുറംലോകം വിവരം അറിഞ്ഞത്. വിവരം അറിഞ്ഞതോടെ നിരവധി മലയാളികളാണ് ജീമി ആശുപത്രിയിലേക്ക് വന്നത്.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam
No comments:
Post a Comment