ആലുവ: ആലുവ കുന്നത്തേരിയില്‍ വീട് ഇടിഞ്ഞുതാണ് മാതാപിതാക്കളേയും സഹോദരങ്ങളേയും നഷ്ടപ്പെട്ട സാബിറിന്റെ വിദ്യാഭ്യാസച്ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതാണ് ഇക്കാര്യം. സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു
ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസമായി പെയ്ത മഴയില്‍ മണ്ണ് കുതിര്‍ന്നതാണ് കെട്ടിടം ഇടിയാന്‍ കാരണം. അശാസ്ത്രീയമായ നിര്‍മാണം ദുരന്തത്തിന്റെ ആക്കം കൂട്ടി. മൂന്നാം നിലയില്‍ ഉണ്ടായിരുന്ന ഷാജഹാന്റെ മകന്‍ സാബിര്‍ ജനലിലൂടെ പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.
റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിര്‍മ്മാണസാമഗ്രികള്‍ കിട്ടാതായത് പണികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രഷര്‍ പാറമട ഉടമകളുടെ സമരം കൂടിയായതോടെ കല്ല, മണ്ണ്, മണല്‍ എന്നിവ കിട്ടാതെ പദ്ധതികള്‍ മുടങ്ങുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Aluva, Obituary, Sabir, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment