ആലക്കോട്: ആലക്കോട് ടൗണിലെ ഓട്ടോഡ്രൈവര്‍ ഒറ്റതൈ റോഡില്‍ റബര്‍ബോര്‍ഡ് നേഴ്‌സറിക്ക് സമീപത്തെ കിഴക്കേമംഗലത്ത് പി.ബി.പ്രസാദ് (വേണു 53) തൂങ്ങി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വീടിനുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട പ്രസാദിനെ ആളുകള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
ആലക്കോട് സഞ്ചാരി ഓട്ടോ സ്വാശ്രയ സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു. ആലക്കോട് എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബസ് ഡ്രൈവറായും ജോലി ചോയ്തു വരികയായിരുന്നു. രാജമ്മയാണ് ഭാര്യ. മക്കള്‍: മനുപ്രസാദ്, ഹരിപ്രസാദ്. പരേതനായ ബാബു റിട്ട പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബാലകൃഷ്ണനാണ് പിതാവ്. ഭവാനിയാണ് മാതാവ്. സഹോദരങ്ങള്‍: സിന്ധു, രാജേന്ദ്രന്‍, വിനോദ്, (അപ്പു ഓട്ടോഡ്രൈവര്‍ ആലക്കോട്)., പരേതനായ ബാബു. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പില്‍. പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ആലക്കോട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Keywords: Alakkode, Harthal, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment