Latest News

യുവതിയുടെ മോര്‍ഫിംഗ് ചിത്രം: നൂറിലധികം ഫേസ്ബുക്ക് പോലീസ് പരിശോധിച്ചു

തളിപ്പറമ്പ: തൃച്ചംബരം സ്വദേശിനിയായ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ചെയ്‌തെന്ന കേസില്‍ തളിപ്പറമ്പ പോലീസ് നൂറിലധികം പേരുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.

കേസുമായി ബന്ധമുള്ള നൂറോളം യുവതികളുടെയും യുവാക്കളുടെയും ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. ഇവരില്‍ ഭൂരിഭാഗവും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുക പതിവാണത്രെ. ചിലര്‍ ഫെയ്‌സ്ബുക്കില്‍ തന്നെ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് അതു വഴി സെക്‌സ് പേജുകളിലും മറ്റും കയറുകയും അശ്ലീലത ആസ്വദിക്കുകയുമാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളായ പെണ്‍ക്കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

രാത്രി പത്തിന് ശേഷമാണത്രെ മിക്ക വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകാരും ഓണ്‍ലൈനില്‍ സജീവമാകുന്നത്. ഇവരുടെ ചാറ്റിംഗും മറ്റും അങ്ങേയറ്റം സഭ്യത ലംഘിക്കുന്നവയുമാണ്. ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള യുവതീയുവാക്കളാണത്രെ ഇന്റര്‍നെറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്ന പലരും. മകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പെണ്‍ക്കുട്ടിയുടെ പിതാവാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ പോലീസില്‍ പരാതി നല്‍കിയത്.

കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ്. സി.ഐ പികെ സന്തോഷിനാണ് അന്വേഷണ ചുമതല. ചിലര്‍ തങ്ങളുടെ നഗ്നചിത്രം സ്വയം പകര്‍ത്തി ആസ്വദിക്കുകയും പിന്നീട് ഫോണില്‍ നിന്ന് മായിച്ചുകളയുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഫോണുകള്‍ റിപ്പയര്‍ ചെയ്യുമ്പോള്‍ ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നതിനാല്‍ ഇതില്‍ ചില ദൃശ്യങ്ങളും ഫെയിസ്ബുക്കില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ചില കോളേജ് വിദ്യാര്‍ത്ഥിനികളുടെതാണ് ചിത്രങ്ങള്‍.


Keywords:Thaliparamba, Kannur, Face Book, Photo, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.