കാസര്‍കോട്: മതാധ്യാപനങ്ങളെ ദുര്‍വ്യാഖ്യാനിച്ചു
സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്തും, ബോധപൂര്‍വ്വം
വൈകാരികത സ്രിഷ്ട്ടിച്ചും വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളെ
മതവിശ്വാസികള്‍ തിരിച്ചറിയണമെന്ന് മുജാഹിദ് വിഭഗം കാസര്‍കോട് സംഘടിപ്പിച്ച വിസ്ഡം
എന്‍ലൈറ്റനിങ്ങ് കോണ്ഫറന്‍സ് ആഹ്വാനം ചെയ്തു .
അതത് സമുദായങ്ങളില്‍നിന്നുള്ള
വര്‍ഗ്ഗീയതീവ്രവാദ പ്രവണതകളെ ബന്ധപ്പെട്ട മതപണ്ഡിതന്മാര്‍ തന്നെ വെറുക്കുന്ന അവസ്ഥ
സംജാദമാക്കണം . ഭൂരിപക്ഷ ന്യൂനപക്ഷ മതവിഭാഗങ്ങളെ തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്ട്രീയ
ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് ജനാതിപത്യ സംവിധാനങ്ങളുടെ
ആരോഗ്യകരമായ നിലനില്‍പ്പിനെ സാരമായി ബാധിക്കും.
കൊല്ലം ജില്ലയിലെ
കരുനാഗപ്പള്ളിയില്‍ മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതി കൊല്ലപ്പെട്ട സംഭവം
മുസ്ലിം സമുദായത്തിലെ അടിസ്ഥാന പ്രമാണമായ ഖുര്‍ആനും പ്രവാചക ചര്യയും വ്യാപകമായി
പ്രബോധനം ചെയ്യേണ്ടുന്ന ആവശ്യഗതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം അന്ധവിശ്വാസങ്ങളും
തീവ്രവാദ പ്രവണതകളും ഇസ്ലാം തെറ്റിദ്ധരിക്കപ്പെടാന്‍ മുഖ്യ
കാരണങ്ങളായിട്ടുണ്ട്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തീവ്രവാദ
ചിന്തകള്‍ക്കുമെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിസ്ഡം
എന്‍ലൈറ്റനിങ്ങ് കോണ്ഫറന്‍സിന്റെ ഭാഗമായി പതിനായിരത്തോളം വീടുകളില്‍ സൗഹൃദ ഹസ്തം
ലഘുലേഘകളും സീഡികളും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.
വിസ്ഡം എന്‍ലൈറ്റനിങ്ങ്
കോണ്‍ഫറന്‍സ് എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി. നസീഫ് ഉദ്ഘാടനം
ചെയ്തു. ദഅ്‌വ സമിതി ചെയര്‍മാന്‍ എം.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഷാര്‍ജ
ഇസ്ലാഹി സെന്റെര്‍ പ്രസിഡന്റ് ഹുസ്സൈന്‍ സലഫി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.വിസ്ഡം
കണ്‍ വീനര്‍ സി.പി.സലീം, കെ.അഹമ്മദ് താജുദ്ധീന്‍ സ്വലാഹി, ഹസ്സന്‍ അന്‍സാരി, സവാദ്
സലഫി, കെ.ടി.സിറാജ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment