Latest News

പത്ത് പൗണ്ടും 30 മിനിറ്റുമുണ്ടെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് മുന്‍കൂട്ടി കണ്ടുപിടിക്കാം

ലണ്ടന്‍ : അപ്രതീക്ഷിതമായെത്തുന്ന ഹാര്‍ട്ട് അറ്റാക്കുകളെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന പത്തു പൗണ്ടിന്റെ ബ്ലഡ് ടെസ്റ്റ് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തു. ഇതിലൂടെ അരമണിക്കൂര്‍ കൊണ്ട് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കണ്ടെത്താന്‍ കഴിയും. ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് കരുതുന്നു.

നെഞ്ചുവേദന അനുഭവപ്പെടുന്ന രോഗികളുടെ ഹൃദയധമനികള്‍ വേഗം പരിശോധിച്ച് പ്രതിരോധ ചികിത്സ തുടങ്ങാന്‍ ഇത് സഹായിക്കും.

ഹാര്‍ട്ട് അറ്റാക്കിലൂടെ പുറത്തുവിടുന്ന എച്ച്-എഫ്എബിപി എന്ന ചെറിയൊരു പ്രോട്ടീന്‍ കണ്ടെത്തിക്കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ബ്ലഡ് ടെസ്റ്റ് ഉപയോഗിച്ച് ഹാര്‍ട്ട് അറ്റാക്കിനെ ആറുമണിക്കുറിനുള്ളില്‍ മാത്രമെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇതിനകം ഹൃദയത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് കാര്യമായ നാശം സംഭവിച്ചിരിക്കും. ചിലപ്പോള്‍ മരണവുമുണ്ടാകാം.

മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേമറിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. റിക്കി ബോഡിയാണ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ചത്.

Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.