പെരിയ : ദേഹമാസകലം പൊള്ളലേറ്റ് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരിയക്കടുത്ത ആലക്കോട്ടെ പുതിയ വളപ്പില്‍ കുഞ്ഞമ്പു-സിന്ധു ദമ്പതികളുടെ മകളും പെരിയ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ഷിജിനയാണ് (16) ചൊവ്വാഴ്ച രാത്രി മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീട്ടിലാരുമില്ലാത്ത നേരത്താണ് ഷിജിനക്ക് പൊള്ളലേറ്റത്. ആലക്കോട്ടെ വ്യാപാരിയായ കുഞ്ഞമ്പു ഉച്ച ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്ന് തിരിച്ചു പോയതിനുശേഷമാണ് ഷിജിനക്ക് തീപ്പൊള്ളലേറ്റത്. അമ്മയും സഹോദരങ്ങളും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. സാരമായി പൊള്ളലേറ്റ ഷിജിനയെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
വീട്ടില്‍ വെച്ച് അബദ്ധത്തില്‍ വസ്ത്രങ്ങള്‍ക്ക് തീപിടിച്ച് പൊള്ളലേറ്റു എന്നാണ് ഷിജിനയുടെ മാതൃസഹോദരന്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയത്.
മൃതദേഹം രാവിലെ ബേക്കല്‍ അഡീഷണല്‍ എസ് ഐ ഭാസ്‌കരന്‍ മംഗലാപുരം ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി.
സഹോദരങ്ങള്‍: സുധീഷ് (കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജ് വിദ്യാര്‍ത്ഥി), സുരഭ്. ഷിജിനയുടെ മരണത്തെ തുടര്‍ന്ന് പെരിയ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിന് അവധി നല്‍കി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment