കാസര്‍കോട്: ആസന്നമായ ത്രിതല പഞ്ചായത്ത്‌തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഒരുങ്ങണമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ പഞ്ചായത്തുകളും സീറ്റുകളും നേടിയെടുക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വീടുകള്‍തോറും കയറിയുള്ള പ്രചാരണത്തിന് മുന്‍തൂക്കം നല്‍കണമെന്നും മജീദ് പറഞ്ഞു.
മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, സി.ടി.അഹമ്മദലി, മുന്‍ എം.പി.ഹമീദലി ശംനാട്, എം.എല്‍.എമാരായ പി.ബി.അബ്ദുറസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ ഭാരവാഹികളായ എ.അബ്ദുല്‍ റഹ്മാന്‍, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം.ശംസുദ്ദീന്‍, സെക്രട്ടറിമാരായ എം.അബ്ദുല്ലമുഗു, ഹനീഫ് ഹാജി പൈവളിഗെ, കെ.ഇ.എ.ബക്കര്‍, എ.ജി.സി.ബഷീര്‍, കെ.എം.സി.സി നേതാക്കളായ യഹ്‌യ തളങ്കര, ഡോ.എം.പി.ഷാഫി ഹാജി, ഹംസ തൊട്ടി, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ പ്രസംഗിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment