കാസര്‍കോട്: ഉപ്പള ആസ്ഥാനമായി സംസ്ഥാന ഉറുദു അക്കാദമി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പിബി അബ്ദുള്‍ റസാക്ക് എംഎല്‍എ അറിയിച്ചു.
ഉറുദു പ്രേമികളുടെയും ഉറുദു അധ്യാപകരുടെയും വര്‍ഷങ്ങളായുളള ആഗ്രഹമാണ് സാക്ഷാത്ക്കരിക്കുന്നത.് . ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും ദേശീയോദ്ഗ്രഥനത്തിനും ഏറെ സംഭാവനകള്‍ നല്‍കിയ ഉറുദു ഭാഷയും സാഹിത്യവും സംഗീതവും പ്രോത്സാഹിപ്പിക്കുന്നതിനും ഉറുദുഭാഷയെ ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം.
സ്‌കൂള്‍ തലം തൊട്ട് സര്‍വ്വകലാശാലതലം വരെ ഉറുദു പഠനത്തിന് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്‍കുക ലക്ഷ്യമാണ്. ലോക പ്രസിദ്ധമായ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗസല്‍ ഉറുദു കാവ്യ സാഹിത്യത്തിലെ ഒരു പ്രധാന ശാഖയാണ് സാഹിത്യ സമ്പുഷ്ടമായ ഉറുദുഭാഷയില്‍ എല്ലാ വിഭാഗങ്ങളിലേയും പ്രഗത്ഭരായ നിരവധി സാഹിത്യകാരന്‍മാരുണ്ട്.
2013-14 ലെ ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രിയും സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയും പ്രഖ്യാപിച്ച ഉറുദു അക്കാദമി യാഥാര്‍ത്ഥ്യമാക്കിയതില്‍ യുഡിഎഫ് സര്‍ക്കാറിനെ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി പിബി അബ്ദുള്‍ റസാഖ് എംഎല്‍എ അഭിനന്ദിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment