തൃക്കരിപ്പൂര്‍: മാവിലാ കടപ്പുറം മുസ് ലിം ജമാഅത്ത് ഖാസിയായി പ്രമുഖ പണ്ഡിതന് എം ടി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ സ്ഥാനാരോഹണച്ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് മഹ്മൂദിയ്യ മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കും.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ചടങ്ങിന് നേതൃത്വം നല്‍കും. സയ്യിദ് മീര്‍ ബാഖിര്‍ അല്‍ ബുഖാരി, കെ പി അബ്ദുല്‍ അസീസ് ബാഖവി, സലീല്‍ സഖാഫി കല്പള്ളി, പി പി അഹ്മദ് ഹാജി, ഇ കെ ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഖാസി സയ്യിദ് അബ്ദുറഹ്മാന് അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഒഴിവിലേക്കാണ് തൃക്കരിപ്പൂര്‍ അല്‍മുജമ്മഉല്‍ ഇസ് ലാമി ജനറല്‍ സെക്രട്ടറിയും തായിനേരി ജുമാ മസ്ജിദില്‍ മുദരീസുമായ എം ടി അബ്ദുല്‍ ജലീല്‍ സഖാഫിയെ ഖാസിയാക്കാന്‍ മാവിലാകടപ്പുറം മഹല്ല് കമ്മിറ്റി തീരുമാനമെടുത്തത്. ചടങ്ങില്‍ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment