കുമ്പള: പത്ര കട്ടിംഗിലേക്ക് ഫോട്ടോ എഡിറ്റ് ചെയ്ത് പള്ളി ഖത്വീബിനെ സമൂഹ മധ്യത്തില്‍ അപമാനിച്ച ചര്‍ളടുക്ക സ്വദേശി കുടുങ്ങി. ഒരാഴ്ച മുമ്പ് ഒരു സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്തയുടെ കട്ടിംഗ് ഉപയോഗിച്ചാണ് അതിലേക്ക് ഫോട്ടോ പതിച്ച് ഫേസ്ബുക്കിലും വാട്‌സ്അപ്പിലും വ്യാജ പ്രചരണം നടത്തിയത്.
ചര്‍ളടുക്കയിലെ ഖത്വീബ് ആയിരുന്ന ശാഹുല്‍ ഹമീദ് സഖാഫിയുടെ ഉംറ വിസിറ്റിംഗ് കാര്‍ഡില്‍ നിന്നും ഫോട്ടോ മുറിച്ചെടുത്ത് പത്രത്തില്‍ ഒട്ടിച്ച് ഇമേജ് ഉണ്ടാക്കി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ശാഹുല്‍ ഹമീദ് സഖാഫി എസ്.പിക്ക് നേരിട്ട് കണ്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
വ്യാജ പ്രചരണത്തിനുപിന്നില്‍ യുവാവിനെ കൂടാതെ മറ്റുചിലര്‍ക്ക് കൂടി ബന്ധമുള്ളതായാണ് വിവരം. യുവാവിനെ കൂടാതെ വ്യാജ പ്രചരണം ഷെയര്‍ ചെയ്തവര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. രണ്ട് ഗള്‍ഫുകാരാണ് തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായും വിവരമുണ്ട്.
''കാമുകി പ്രസവിച്ചപ്പോള്‍ കാമുകനായ മദ്രസാധ്യാപകന്‍ മുങ്ങി; നാട്ടുകാരുടെ നേതൃത്വത്തില്‍ നിക്കാഹ് കഴിപ്പിച്ചു'' എന്ന വാര്‍ത്തയിലാണ് ഖത്വീബിന്റെ ഫോട്ടോ ഒട്ടിച്ച് സംഭവത്തിന് ഉത്തരവാദിയെന്നുപറഞ്ഞ് പ്രചരിപ്പിച്ചത്. വ്യാജ പ്രചരണത്തെ തുടര്‍ന്ന് അപമാനിതനായ ഇദ്ദേഹം മാര്‍പ്പനടുക്കയിലെ ഖത്വീബ് ജോലി തന്നെ ഉപേക്ഷിച്ചിരുന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment