ബോവിക്കാനം: സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്നതിനിടെ വീടിന്റെ തട്ടിന്‍പുറം തകര്‍ന്നു മരക്കഷണങ്ങള്‍ ദേഹത്തു വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. മല്ലം ബീട്ടിയടുക്കത്തെ ശ്രീധരന്റെ മകളും എടനീര്‍ വിദ്യാമന്ദിര്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ആദിത്യ(ആറ്) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. തട്ടിന്‍പുറത്തു സൂക്ഷിച്ചിരുന്ന തടിക്കഷണങ്ങള്‍ തട്ടിന്‍പുറം തകര്‍ന്ന് ആദിത്യയുടെ ദേഹത്തേക്കു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ധന്യയാണ് മാതാവ്.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment