Latest News

കരിന്തളം മൃഗാശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കരിന്തളം: മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം നീലേശവരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിന്തളം മൃഗാശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാപ്രസിഡണ്ട് പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍.രാജ് മോഹന്‍ അദ്ധ്യക്ഷനായി.

ജില്ലാകമ്മിറ്റിയംഗങ്ങളായ വി.വി.രാജന്‍, കയനി മോഹനന്‍, കയനി ബാലന്‍, വി.മോഹനന്‍, ജോര്‍ജ്ജ് കല്ലേക്കുളം, കെ.ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. പാറക്കോല്‍ രാജന്‍ സ്വാഗതം പറഞ്ഞു. കാലിച്ചാമരത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.


Keywords: Neleswaram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.