Latest News

പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പരിശീലകന്‍ മരിച്ചു

വാഷിങ്ടണ്‍: ഒന്‍പതു വയസുകാരിയെ വെടിവയ്ക്കാന്‍ പഠിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പരിശീലകന്‍ മരിച്ചു. അരിസോണയിലാണ് സംഭവം. തലയ്ക്കു വെടിയേറ്റ പരിശീലകന്‍ ചാള്‍സ് വക്ക (39) ആശുപത്രയില്‍ വച്ചാണ് മരിച്ചത്.

ഏഴിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികളെ വെടിവയ്ക്കാന്‍ പഠിപ്പിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കാറുണ്ട്. ഇസ്രയേല്‍ നിര്‍മിതമായ ഉസി എന്ന തോക്കാണ് ഇവിടെ പരിശീലനത്തിനായി ഉപയോഗിക്കുന്നത്.

2008ല്‍ എട്ടു വയസുകാരനായ ആണ്‍കുട്ടി അബദ്ധത്തില്‍ സ്വയം വെടിവച്ചു മരിച്ചതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോട്ട് ചെയ്യുന്നത്. ഈ സംഭവം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.


Keywords: America, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.