തൃശൂര്‍: ഗ്യാസ് സിലിണ്ടറിനു തീപിടിച്ച് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഫയല്‍ ചെയ്ത കേസില്‍ പരാതിക്കാരനു 2.21 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി.
പെരിഞ്ഞനം വെസ്റ്റ് സ്വദേശി തോട്ടാരത്ത് വീട്ടില്‍ ടി.എം. ശ്രീനിവാസന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് പെരിഞ്ഞനത്തെ ചിറമ്മല്‍ ഗ്യാസ് ഏജന്‍സീസ് ഉടമയ്‌ക്കെതിരേയും കൊച്ചിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാനേജര്‍ക്കെതിരേയും വിധി പ്രസ്താവിച്ചത്.
ഗ്യാസ് സിലിണ്ടറില്‍നിന്നുള്ള തീപിടിത്തത്തെത്തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പൊള്ളലേറ്റു പരിക്കുകളോടെ ആശുപത്രി ചികിത്സയും വേണ്ടിവന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ചികിത്സാചെലവിലേക്ക് 1.20 ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും ചെലവിലേക്ക് ആയിരം രൂപയും നല്കണമെന്നു പ്രസിഡന്റ് പദ്മിനി സുധീഷ്, മെമ്പര്‍മാരായ വി.വി. ഷീന, എം.പി. ചന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന കോടതി വിധിക്കുകയായിരുന്നു.

Keywords:Thrissur, Court Order, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment