Latest News

ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതി റുക്‌സാനയ്‌ക്കെതിരെ ഊമക്കത്ത്‌

കൊച്ചി: ബ്ലൂ ഫിലിം ബ്ലാക്‌മെയിലിംഗ് കേസില്‍ കൊച്ചി ഡി.സി.പിക്ക് ഊമക്കത്ത്. കേസിലെ പ്രതികളിലൊരാളായ റുക്‌സാനയുടെ സ്വത്തിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുമാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. റുക്‌സാനക്ക് ലഭിച്ച പണം ആരുടെയെല്ലാം കയ്യിലാണുള്ളതെന്നും കത്തില്‍ സൂചനയുണ്ട്. റുക്‌സാനയുടെ ബന്ധുക്കളുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് ഡി.സി.പി ആര്‍.നിശാന്തിനിക്ക് ഊമക്കത്ത് കിട്ടിയത്. കത്ത് കിട്ടിയ കാര്യം ഡി.സി.പി സ്ഥിരീകരിച്ചു. കത്തിന്റെ നിജസ്ഥിതി അറിയാന്‍ പൊലീസ് അന്വേഷണം തുടങ്ങി. റുക്‌സാനയുടെ ബന്ധുക്കളെയും കേസുമായി ബന്ധപ്പെട്ടവരെയും മറ്റും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

കി​ട​പ്പ​റ​രം​ഗ​ങ്ങള്‍ ​ഒ​ളി​കാ​മ​റ​യില്‍ ​പ​കര്‍ത്തി പു​രു​ഷ​ ​ശ​ബ്ദ​ത്തില്‍ ​ഇ​ട​പാ​ടു​കാ​രെ​ ​ഫോ​ണില്‍ ​വി​ളി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതാണ് കേസ്. ആ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​നികളായ​ ബി​ന്ധ്യാ​ ​തോ​മ​സ്‌​ ​എ​ന്നു​വി​ളി​ക്കു​ന്ന​ ​സൂ​ര്യ​ ​(32​),​ ​റു​ക്സാ​ന​ ​ബി.​ദാ​സ് ​(29​)​ ​എന്നിവരാണ് പ്രധാന പ്രതികള്‍. കേസിലെ മറ്റൊരു പ്രതിയായ ജയചന്ദ്രനെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നാണ് പിടികൂടിയത്. ന​ഗ​ര​ത്തി​ലെ​ ​വന്‍കി​ട​ ​ഫ്ളാ​റ്റു​ക​ളും​ ​ഹോ​ട്ടല്‍ ​മു​റി​ക​ളും​ ​വാ​ട​ക​ക്കെ​ടു​ത്തായിരുന്നു ത​ട്ടിപ്പ്. ഇ​വി​ടേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തു​ന്ന​ ​ഇ​ര​ക​ളു​മാ​യു​ള്ള​ ​കി​ട​പ്പ​റ​രം​ഗ​ങ്ങള്‍ ​മു​റി​യി​ലെ​ ​സണ്‍ഗ്ളാ​സി​നു​ ​പി​റ​കില്‍ ​ഒ​ളി​പ്പി​ച്ചു​വ​യ്ക്കു​ന്ന​ ​കാ​മ​റ​യില്‍ ​പ​കര്‍ത്തും.​ ​പി​ന്നീ​ട് ​ഇ​വ​ ​സി.​ഡി​യി​ലാ​ക്കി​ ​ഇ​ര​ക​ളെ​ ​കാ​ണി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ടും. വ​ഴ​ങ്ങാ​ത്ത​വര്‍ക്കെ​തി​രെ​ ​പീ​ഡ​ന​ത്തി​ന് പ​രാ​തി​ ​നല്‍കും. ​ചി​ല​രെ​ ​വ​ക്കീല്‍ ​നോ​ട്ടീ​സ് ​അ​യ​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തും.​ ​മാ​ന​ക്കേ​ട് ​ഭ​യ​ന്ന് ​പ​ല​രും പ​ണം​ ​നല്‍കി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ​പ​തി​വ്.​

അതേസമയം. ബ്ളാക്മെയില്‍ അനാശാസ്യ കേസില്‍ തട്ടിപ്പിനിരയായ ഉന്നത രാഷ്ട്രീയ നേതാക്കളെയും സിനിമാക്കാരെയും ഒഴിവാക്കിയാണ് പൊലീസ് പട്ടിക തയ്യാറാക്കിയതെന്ന് ആരോപണമുണ്ട്. വിദേശവ്യവസായികള്‍ അടക്കമുള്ളവരെ കെണിയിലാക്കിയിരുന്നു. കൊച്ചി ചെലവന്നൂരിലെ രണ്ട് ഫ്ളാറ്റുകള്‍,​ നഗരത്തിലെ രണ്ട് പ്രമുഖ ഹോട്ടലുകള്‍,​ വാഴക്കാലയിലെ രണ്ട് വീടുകള്‍,​ പാലാരിവട്ടത്തെ ഫ്ലാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Keywords: Black male case, Ruksana, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.