ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി സെല്‍ജയുടെ വീട്ടില്‍ മദ്ധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. സുനേരി ബാഗിലുള്ള ബംഗ്ലാവില്‍ തിങ്കളാഴ്ച രാവിലെയാണ് നാല്‍പതു വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.
സെല്‍ജയുടെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ് സഞ്ജയിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സെല്‍ജയുടെ വസതിയോട് ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
സെല്‍ജയുടെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ് സഞ്ജയിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സെല്‍ജയുടെ വസതിയോട് ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിലെ സ്ഥിരം ജോലിക്കാരനൊന്നുമല്ല ഇയാളെന്നാണ് പൊലീസ് പറയുന്നത്. പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം അറിയാന്‍ കഴിയുകയുള്ളു. കുമാരി സെല്‍ജ വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യവും അറിവായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
Keywords: Delhi, Dead Body, Police, Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment