കോട്ടയം: അധ്യാപികയ്‌ക്കൊപ്പം പോവുകയായിരുന്ന തങ്ങളോടു മോശമായി പെരുമാറിയ യുവാവിനെ വിദ്യാര്‍ഥിനികള്‍ നടുറോഡില്‍ ഓടിച്ചിട്ടിടിച്ചു. കോട്ടയം നഗരത്തിലെ കോളേജില്‍ പഠിക്കുന്നവരുടേതാണ്, സിനിമയെ വെല്ലുന്ന മിന്നല്‍പ്രതികരണം. ഗുസ്തിക്കാരായ വിദ്യാര്‍ഥിനികള്‍ പരിശീലകയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്നു. സംഭവത്തില്‍ കളക്ടറേറ്റ് ചെറുവള്ളിക്കുന്ന് ഈടാട്ടുപറമ്പില്‍ ഷിജോ ജോസഫിനെതിരെ(28) പോലീസ് കേസെടുത്തു.
വ്യാഴാഴ്ച വൈകീട്ട് നാഗമ്പടത്ത് പരിശീലനത്തിനെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് റെയില്‍വേസ്‌റ്റേഷനില്‍ പോയി തിരികെ ഓവര്‍ബ്രിഡ്ജിനു സമീപത്തെ ബസ്‌സ്‌റ്റോപ്പിലേക്കു നടന്നുവരികയായിരുന്നു. ഗുഡ്‌ഷെഡ് റോഡ് ജങ്ഷനില്‍ നിന്ന യുവാവ് ആദ്യം അശ്ലീല ആംഗ്യം കാണിച്ചു. ഉടന്‍ വിദ്യാര്‍ഥിനിയുടെ കൈപ്പത്തി യുവാവിന്റെ കരണത്തു പതിഞ്ഞു. പിന്നീട് പെണ്‍കുട്ടികളും പരിശീലകയും ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള ബസ്‌സ്‌റ്റോപ്പിലെത്തി. യുവാവ് പിന്നാലെയെത്തി വീണ്ടും അശ്ലീലചേഷ്ട കാണിച്ചു. അടിച്ച പെണ്‍കുട്ടിയെ പിടിച്ചുതള്ളുകയുംചെയ്തു. ഇതോടെ ഇരുവിദ്യാര്‍ഥിനികളും ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ടിടിച്ചു.
ബസ്‌സ്‌റ്റോപ്പിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ അന്തംവിട്ടു നോക്കിനില്‍ക്കെ, വിദ്യാര്‍ഥിനികള്‍ ഇടി തുടര്‍ന്നു. ജനങ്ങള്‍ കൂടിയപ്പോള്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും അധ്യാപികയുംചേര്‍ന്ന് വിദ്യാര്‍ഥിനികളെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ വെസ്റ്റ് പോലീസ്‌സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.
Keywords:Kottayam, Girls, Attack, Police, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment