Latest News

ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമയുടെ അനുമതി

വാഷിംഗ്ടണ്‍ ഡി.സി: വടക്കന്‍ ഇറാഖിലെ ന്യൂനപക്ഷങ്ങളെയോ അമേരിക്കന്‍ പൗരന്മാരെയോ ആക്രമിച്ചാല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സുന്നി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. എന്നാല്‍ ഇറാഖിലേക്ക് അമേരിക്കന്‍ സേനയെ വീണ്ടും അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ദേശീയസുരക്ഷാ ഉപദേശകരമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഖാറഖോഷും സമീപ പ്രദേശങ്ങളും സുന്നി വിമതര്‍ കീഴടക്കിയതിനെത്തുടര്‍ന്ന് കുര്‍ദ് സ്വയംഭരണപ്രദേശത്തേക്ക് കൂട്ടപ്പലായനമാണ് നടക്കുന്നത്. പരിഭ്രാന്തരായ പതിനായിരക്കണക്കിന് ക്രിസ്ത്യാനികളാണ് സുന്നി വിമതരില്‍ നിന്ന് രക്ഷനേടാന്‍ പലായനം ചെയ്യുന്നത്.

വടക്കന്‍ ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തു നിന്ന് കുര്‍ദിഷ് പെഷ്മര്‍ഗ സേന പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് ഒറ്റ രാത്രികൊണ്ട് പ്രദേശം സുന്നിവിമതരുടെ നിയന്ത്രണത്തിലായത്.

സുന്നി വിമതരുടെ പ്രധാന കേന്ദ്രമായ മൊസൂളിനും കുര്‍ദിഷ് അര്‍ധ സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ അര്‍ബിലിനും ഇടയിലുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് ഖാറഖോഷ്. ഇവിടത്തെ ജനസംഖ്യ അമ്പതിനായിരത്തോളം വരും.

കഴിഞ്ഞ കുറേനാളുകളായി ഈ പ്രദേശം കുര്‍ദുകളുടെ നിയന്ത്രണത്തിലായിരുന്നു. ക്രിസ്ത്യാനികളും ശബക് ഷിയ ന്യൂനപക്ഷവും അധിവസിക്കുന്ന താല്‍ ഖൈഫില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. വിമതര്‍ ക്രിസ്ത്യന്‍ പള്ളികള്‍ കൈയ്യേറി കുരിശുകള്‍ നീക്കിയതായും 1500 ഓളം കൈയ്യെഴുത്ത് പ്രതികള്‍ നശിപ്പിച്ചതായും കാല്‍ദിയന്‍ പാത്രിയര്‍ക്കീസ് ലൂയിസ് സാക്കോ പറഞ്ഞു.

Keywords: America, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.