തൃശൂര്‍: ഡല്‍ഹിയില്‍ ഭരണം മാറുന്നതിന് അനുസരിച്ച് സ്വയം മാറുന്നയാളാണ് സുരേഷ്‌ഗോപിയെന്ന് മന്ത്രി കെ.സി. ജോസഫ്. സുരേഷ്‌ഗോപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ വികാരപ്രകടനം കേരളത്തെ അപമാനിക്കുന്നതിന് തുല്യമായെന്ന് മന്ത്രി കെ.സി.ജോസഫ് തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ച് സുരേഷ്‌ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ നിലവാരമില്ലാത്തതാണെന്നും മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന ലജ്ജാകരമാണെന്നും കെ.സി.ജോസഫ് തുറന്നടിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി ഏതു രാഷ്ട്രീയപാര്‍ട്ടിക്കാരനാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് സുരേഷ്‌ഗോപി ഓര്‍ക്കണമെന്നും കെ.സി. ജോസഫ് പറഞ്ഞു. മുക്കത്ത് നടന്‍ സുരേഷ് ഗോപിക്കെതിരേ വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കെ.സി. ജോസഫിന്റെ മറുപടി. സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ അപ്പോത്തിക്കിരി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലേക്കായിരുന്നു പ്രതിഷേധപ്രകടനം.
സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. നേരത്തെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സുരേഷ് ഗോപി നടത്തിയ വിമര്‍ശനങ്ങളാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങള്‍ക്കു കാരണമായത്. ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച സുരേഷ് ഗോപിക്കെതിരേ കാഞ്ഞങ്ങാട്ടെ കോണ്‍ഗ്രസുകാരും രംഗത്തുവന്നിരുന്നു. സുരേഷ് ഗോപിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ കാഞ്ഞങ്ങാട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും ആഹ്വാനം ചെയ്തിരുന്നു.
Keywords: Thrissur, Suresh Gopi, K.C. Joseph, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment