തിരുവനന്തപുരം: കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മദ്യപാനമാണെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വി എം സുധീരന്റെ മദ്യവിരുദ്ധ നയത്തിന് പിന്തുണ നല്‍കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം മദ്യനിരോധനത്തില്‍ തന്റെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ വീണ്ടും രംഗത്തെത്തി. മദ്യനിരോധനം യു.ഡി.എഫിന്റെ പൊതുനയമാണെന്ന് സുധീരന്‍ പറഞ്ഞു. മദ്യനിരോധനത്തിന് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത് തന്റെ വ്യക്തിപരമായ നിലപാടല്ല. മദ്യനിരോധനം ചിലര്‍ക്ക് നഷ്ടമുണ്ടാക്കുമെങ്കിലും സമൂഹത്തിന് ലാഭമുണ്ടാക്കുമെന്നും സുധീരന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം മദ്യമാണ്. മദ്യനിരോധനത്തെ രാഷ്ട്രീയ പ്രശ്‌നമായി കാണരുതെന്നും സുധീരന്‍ വ്യക്തമാക്കി.

എന്നാല്‍ ബാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കെ.പി.സി.സിക്കും മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സുധീരനുമായും വിഷയം ചര്‍ച്ച ചെയ്തു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment