ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
ചികിത്സയില്‍ കഴിയുന്ന മഅദനി ആശുപത്രിയില്‍ നിരവധി വിഐപികളെ സന്ദര്‍ശിക്കുന്നുണ്ട്. ദിവസവും കേരളത്തില്‍ നിന്നുള്ളവരുള്‍പ്പെടെ പത്തോളം പേര്‍ മഅദനിയെ കാണാന്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നും കര്‍ണാടക സര്‍ക്കരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ചികിത്സയ്ക്കായി ജാമ്യകാലാവധി നീട്ടിനല്‍കണമെന്ന മഅദനിയുടെ അപേക്ഷയില്‍ കോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു സര്‍ക്കാര്‍. സ്വന്തം നിലയില്‍ വിദഗ്ധ ചികിത്സ തേടുന്നതിന് ജൂലായ് 11നാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയത്. ഒരു മാസത്തിനു ശേഷം രണ്ടാഴ്ച കൂടി ജാമ്യക്കാലാവധി നീട്ടിനല്‍കിയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് രണ്ടു മാസത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment