പാലക്കാട്: സര്‍ക്കാരിന്റെ വില്‍പ്പനനികുതി നയം തിരുത്തണമെന്നാവശ്യപ്പെട്ട് 20നു സംസ്ഥാനത്തുടനീളം കടകളടച്ച് വ്യാപാരികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനും സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാറ്റ് നിയമത്തിലെ അടിക്കടിയുള്ള വ്യാപാര ദ്രോഹ പരിഷ്‌കാരങ്ങള്‍ നിര്‍ത്തലാക്കുക, വാടക കുടിയാന്‍ നിയമം അടിയന്തരമായി നടപ്പാക്കുക, ഇ ഡിക്ലറേഷന്‍ സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. വ്യാപാരികളെ ബാധിക്കുന്ന നികുതി പരിഷ്‌കാരങ്ങള്‍ മേഖലയിലെ സംഘടനകളുമായി ആലോചിച്ചു മാത്രമേ നടപ്പാക്കാവൂ. തുണി മേഖലയില്‍ 2 ശതമാനം നികുതി ഏര്‍പ്പെടുത്തിയ നടപടി പുനപ്പരിശോധിക്കണം. അനാവശ്യമായും പ്രതികാരവാഞ്ഛയോടെയും നടത്തുന്ന കടപരിശോധനകള്‍ തടയുമെന്നും പറഞ്ഞു.
വാണിജ്യനികുതി ചെക്‌പോസ്റ്റുകളെ സ്തംഭിപ്പിച്ചുകൊണ്ടുള്ള ഇ-ഡിക്ലറേഷന്‍ സംവിധാനം അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ ദിവസങ്ങളോളമുള്ള ഗതാഗതക്കുരുക്കിനു വഴിവയ്ക്കുന്നതാണ്. ചെക്‌പോസ്റ്റുകളിലെ ചരക്ക് താമസം മൂലം വിലവര്‍ധനവുണ്ടാവുകയാണെങ്കില്‍ അതിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മറ്റു സംസ്ഥാന നേതാക്കളായ പി ഡി ജോസഫ്, പി എ എം ഇബ്രാഹിം, ഹമീദ്, സേതുമാധവന്‍ ഹരിയല്‍, കൃഷ്ണന്‍ നായര്‍, വാസുദേവന്‍, കുഞ്ഞപ്പുഹാജി, തോമസുകുട്ടി, ഹബീബ് പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment