മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം ഇനി ഒരു വിരല്‍ത്തുമ്പില്‍. സാഹോദര്യ ത്തിന്റെയും സഹിഷ്ണുതയുടെയും പാഠ പുസ്തകമായിരുന്ന ജനനേതാവിന്റെ മരിക്കാത്ത ഓര്‍മയായി മാറുകയാണ് www.shihabthangal.org എന്ന വെബ്‌സൈറ്റ്.
ശിഹാബ് തങ്ങള്‍ അനുസ്മരണ വേദിയില്‍ മന്ത്രി എം.കെ മുനീറാണ് വെബ്‌സൈറ്റ് പ്രകാശനം ചെയ്തത്. കൊച്ചിയിലെ ഈസി സോഫ്റ്റ് ടെക്‌നോളജീസാണ് രൂപകല്പന ചെയ്‌തത്.
പാണക്കാട് തങ്ങളുടെ ജീവിതത്തിന്റെ സംക്ഷിപ്തരൂപം ഇതില്‍ വായിക്കാം. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് സൈറ്റ്. തങ്ങളുടെ പുസ്തകങ്ങളുടെയും ലേഖനങ്ങളുടെ ഡിജിറ്റല്‍ വായനയ്ക്ക് ഇതില്‍ സൗകര്യമുണ്ട്. 'മൈ തങ്ങള്‍' എന്ന വിഭാഗം, സന്ദര്‍ശകര്‍ക്ക് തങ്ങളെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഇടമാണ്. മന്‍മോഹന്‍സിങ്, സോണിയാഗാന്ധി തുടങ്ങിയ ദേശീയനേതാക്കളും മാതാ അമൃതാനന്ദമയിയെപ്പോലുള്ള ആത്മീയ നേതാക്കളും ഒ.എന്‍.വിയെയും എം.ടിയെയും പോലുള്ള സാഹിത്യകാരന്മാരും തങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പ്രസംഗങ്ങളുടെയും അഭിമുഖങ്ങളുടെയും വീഡിയോയും കാണാം.
തങ്ങളെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ വിപുലമായ ശേഖരമാണ് മറ്റൊരു സവിശേഷത. തങ്ങളുടെ വിവാഹ ആല്‍ബത്തില്‍ നിന്നുള്‍പ്പെടെയുള്ള ഒട്ടേറെ അപൂര്‍വ ചിത്രങ്ങളും സമാഹരിക്കപ്പെട്ടിരിക്കുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment