കോഴിക്കോട് : കോടതിയില്‍ പരസ്പരവിരുദ്ധമായി മൊഴി നല്‍കുകയും നിലവിട്ടു പെരുമാറുകയും ചെയ്ത സാക്ഷിക്കു മൂന്നു മാസം തടവുശിക്ഷ. പീഡനക്കേസിലെ ഇരയും ഒന്നാം സാക്ഷിയുമായ ഇരുപതുകാരിയെയാണു കോഴിക്കോട് സ്‌പെഷല്‍ അഡീഷനല്‍ സെഷന്‍സ് കോടതി, കോടതിയലക്ഷ്യത്തിനു ശിക്ഷിച്ചത്.
ജയിലില്‍ എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി കാട്ടിയ യുവതിയെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്കു മനോദൗര്‍ബല്യമുണ്ടെന്നും ഇതിനു ചികില്‍സയിലാണെന്നും ഡോക്ടര്‍മാരോടു യുവതി പറഞ്ഞു. വിവാഹ വാദ്ഗാനം നല്‍കി 2009ല്‍ കോഴിക്കോട്ടെ ലോഡ്ജില്‍ പീഡിപ്പിക്കുകയും തിരുവനന്തപുരത്തു കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്‌തെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണയായിരുന്നു തിങ്കളാഴ്ച .
പ്രതി രാഹുലിനെ ചൂണ്ടി ഇയാളെ അറിയുമോ എന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. തുടര്‍ ചോദ്യങ്ങള്‍ക്ക് ഓര്‍മയില്ലെന്നും മറുപടി നല്‍കി. നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നോ എന്ന് ആരാഞ്ഞപ്പോള്‍, നല്‍കി എന്നായിരുന്നു ഉത്തരം. മൊഴികളെല്ലാം പരസ്പരവിരുദ്ധമാണെന്നു പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'എനിക്കു നഷ്ടപ്പെട്ട ജീവിതം നിങ്ങള്‍ തിരിച്ചുതരുമോ? എന്നായി ചോദ്യം. കോടതിയോടും ഈ ചോദ്യം ഉന്നയിച്ചു.
ഒടുവില്‍ മൊഴി രേഖപ്പെടുത്തിയ കടലാസില്‍ ഒപ്പിടാനുള്ള നിര്‍ദേശം പാലിക്കാന്‍ തയാറായില്ല. ഇതോടെയാണു മൂന്നു മാസം തടവിനു ശിക്ഷിക്കാന്‍ കോടതി തീരുമാനിച്ചത്. ജയിലിലെത്തിയതോടെ ബഹളം വച്ച യുവതിയെ ബീച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം രാത്രിയോടെ കുതിരവട്ടം മനോരോഗാശുപത്രിയിലേക്കു മാറ്റി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment