വാഗമണ്‍: വാഗമണ്‍ സന്ദര്‍ശിക്കാന്‍ കോഴിക്കോട്ടെ പേരാമ്പ്രയില്‍ നിന്നെത്തിയ സംഘത്തിലെ ഡോക്ടറും ബന്ധുവും മിന്നലേറ്റു മരിച്ചു. പേരാമ്പ്ര കൂത്താളി രണ്ടേ ആറിലെ പുനിയില്‍ ആയിടത്തില്‍ ഇബ്രാഹിമിന്റെ മകന്‍ ഡോ. അബ്ദുല്‍ മുനീര്‍ (28), പന്തിരിക്കര സൂപ്പിക്കട കോമുപുറത്ത് കെ.പി. ഇബ്രാഹിമിന്റെ മകന്‍ ഫൈസല്‍ (28) എന്നിവരാണു മരിച്ചത്.
കോട്ടയത്തു ഡെന്റല്‍ ഡോക്ടറായ അബ്ദുല്‍ മുനീര്‍, ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവാണ്. മുനീറിന്റെ ഭാര്യ: റുബീന. ഉമ്മ: ബിയാത്തു. സഹോദരങ്ങള്‍: മുഹമ്മദ്, മുജീബ്. ഫൈസല്‍ ചങ്ങരോത്ത് എംയുപിഎസ് അധ്യാപകനാണ്. ഭാര്യ: ആഷിഖ, മകന്‍: ആമിന്‍ അബ്രാദ്. മറ്റു സഹോദരങ്ങള്‍: റഷീദ്, ഹാരീഫ്, ഷാഫി, റിയാസ്. തിങ്കളാഴ്ച വൈകിട്ടു നാലോടെയായിരുന്നു സംഭവം. ഫൈസലും മുനീറും ഉള്‍പ്പടെ എഴംഗ സംഘമാണു മൊട്ടക്കുന്നില്‍ സന്ദര്‍ശനത്തിനെത്തിയത്. സംഘത്തില്‍ മൂന്നു സ്ത്രീകളും ഒരു കുട്ടിയുമുണ്ടായിരുന്നു.
ചാറ്റല്‍ മഴയ്ക്കിടെയുണ്ടായ ശക്തമായ മിന്നലേറ്റു വീണ അബ്ദുല്‍ മുനീറിനെയും ഫൈസലിനെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വാച്ചര്‍മാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാല്‍, വാഗമണ്ണില്‍ എത്തിയപ്പോഴേക്കും ഫൈസല്‍ മരിച്ചു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മുനീറിന്റെ മരണവും സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment