Latest News

അലിഫക്ഷരം നുകരാന്‍ ആയിരങ്ങള്‍; നാടെങ്ങും എസ് എസ് എഫ് മദ്‌റസാ പ്രവേശനോത്സവം

പെരിയ: അറിവിന്റെ അലിഫക്ഷരം നുകരാന്‍ ആയിരകണക്കിന് കുരുന്നുകളാണ് ബുധനാഴ്ച മദ്‌റസാ മുറ്റത്തെതിയത്. മദ്‌റസകളില്‍ പുതുതായി വിരുന്നെത്തിയവരെ വരവേല്‍ക്കാന്‍ നാടെങ്ങും എസ് എസ് എഫ് മദ്‌റസാ പ്രവേശനോത്സവം ഒരുക്കി. മധുര നല്‍കിയും പാഠ പുസ്തകം വിതരണം ചെയ്തും ശ്രദ്ധേയമായ പ്രവേശനോത്സവത്തിന് പ്രമുഖരായ പണ്ഡിതരും സയ്യിദുമാരും നേതൃത്വം നല്‍കി.

വിദ്യയുടെ വിളക്കത്തിരിക്കാം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന എസ് എസ് എഫ് മതവിദ്യാഭ്യാസ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം പെരിയ ബസാര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്‌റസയില്‍ വെച്ച് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നിര്‍വ്വഹിച്ചു. 

സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന അപചയങ്ങള്‍ക്ക് കാരണം ധാര്‍മിക വിദ്യാഭ്യാസത്തിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. മതവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയാല്‍ മാത്രമേ സമൂഹ പുരോഗതി കൈവരിക്കാനാവുകയുള്ളുവെന്നും പുതിയ സമൂഹം ഇതു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എസ് എസ്എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പാഠപുസ്തക വിതരണം നടത്തി. ഹനീഫ് സഅദി കാമില്‍, സത്താര്‍ ഹാജി പെരിയ ബസാര്‍, സിദ്ധീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ദഅ്‌വാ മുതഅല്ലിം കണ്‍വീനര്‍ ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ സ്വാഗതവും ആബിദ് സഖാഫി മൗവ്വല്‍ നന്ദിയും പറഞ്ഞു

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.