മംഗലാപുരം: ബൈക്ക്‌മോഷണം പതിവാക്കിയ രണ്ട് കാസര്‍കോട്ടുകാരെ മംഗലാപുരത്ത് പിടികൂടി. ഇവര്‍ വില്ക്കുന്ന മോഷണമുതല്‍ വാങ്ങുന്ന കച്ചവടക്കാരനെയും പോലീസ് അറസ്റ്റുചെയ്തു.
കാസര്‍കോട് കുമ്പള സ്വദേശികളായ മുഹമ്മദ്‌നൗഷാദ് (28), ഇയാളുടെ സഹോദരീഭര്‍ത്താവ് ആരിക്കാടി മുഹമ്മദ്‌ഫൈസല്‍ (22), നായന്മാര്‍മൂല റഹ്മാനിയനഗറിലെ മജീദ് എന്നിവരാണ് അറസ്റ്റിലായത്. ആക്രിക്കച്ചവടം നടത്തുന്ന മജീദാണ് ഇവരില്‍നിന്ന് ബൈക്കുകള്‍ വാങ്ങുന്നത്.
ഇവര്‍ മോഷ്ടിച്ച ആറ് ബൈക്കുകള്‍ ഇയാളുടെ കടയില്‍നിന്ന് പോലീസ് കണ്ടെടുത്തു.
മംഗലാപുരം ബണ്ട്‌സ് ഹോസ്റ്റലിനുസമീപം ഒരു ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് നൗഷാദും ഫൈസലും പിടിയിലാവുന്നത്. ചോദ്യംചെയ്യലില്‍ ഇവര്‍ കണ്ണൂര്‍, കാസര്‍കോട്, ഹൊന്നാവര്‍, ഉള്ളാള്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നതായി സമ്മതിച്ചു.

കണ്ണൂര്‍ ടൗണ്‍, ബദിയടുക്ക, ബേഡകം, കുമ്പള തുടങ്ങിയ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്. ഒട്ടേറെ മാലപൊട്ടിക്കല്‍, കവര്‍ച്ച കേസുകളില്‍ പ്രതിയാണിവര്‍. ഇവരില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് മജീദിനെ പിടികൂടുന്നത്. മോഷ്ടിച്ചുകൊണ്ടുവരുന്ന ബൈക്കുകളുടെ ഭാഗങ്ങള്‍ ഉടന്‍ അഴിച്ചെടുത്ത് വില്ക്കുകയാണ് ഇയാളുടെ പരിപാടി.
ബന്ദര്‍ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു. മംഗലാപുരം ഇന്‍സ്‌പെക്ടര്‍ ശെല്‍വരാജ്, എസ്.ഐ. മദനന്‍, എം.എന്‍.മണി എന്നിവരാണ് പോലീസ്സംഘത്തിലുണ്ടായിരുന്നത്.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment