മണ്ഡല: മകന്റെ അസുഖം ഭേദമാക്കാന്‍ മന്ത്രവാദിനിയെ സമീപിച്ചയാളെ, ചികിത്സയുടെ ഭാഗമായി ചുട്ടെരിച്ചു. മധ്യ പ്രദേശിലെ മണ്ഡല ജില്ലയിലാണ് സംഭവം. ബ്രിജാള്‍ ചോപ്ര എന്ന ഗ്രാമവാസിയാണ് മന്ത്രവാദസംഘത്തിന്റെ കൊടുപാതകത്തിന് ഇരയായത്. ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് ഇയാളുടെ ഇരുകൈകളും വെട്ടിമാറ്റുകയും തീകൊളുത്തുകയുമായിരുന്നു ചെയ്തത്. കത്തിയെരിയുന്ന ഇയാളുടെ ശരീരത്തിന് ചുറ്റും നിന്ന്, മന്ത്രവാദിനിയും ശിഷ്യന്‍മാരും അട്ടഹസിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തുവെന്നും ഭാര്യ സുഷമ പോലീസിനെ അറിയിച്ചു.
തന്റെ പത്തുവയസുകാരനായ മകന്റെ അസുഖം ഭേദമാകാനായി, ഗ്രാമത്തിലെ പ്രധാന മന്ത്രവാദിനിയായ പാര്‍വതിയെ ഇയാള്‍ കാണുകയായിരുന്നു. അസുഖം മാറ്റാനായി മന്ത്രവാദിനിയും ശിഷ്യഗണങ്ങളും ചേര്‍ന്ന് പൂജാകര്‍മങ്ങള്‍ ആരംഭിച്ചു. പൂജ ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം, ചോപ്രയില്‍ ബാധിച്ചിരിക്കുന്ന ബാധയാണ് കുട്ടിയുടെ അസുഖത്തിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഇയാളെ കൊല്ലാനായി മന്ത്രവാദിനി ശിഷ്യരോട് നിര്‍ദേശിക്കുകയും ചെയ്തു. മന്ത്രവാദിനിയും ശിഷ്യരും തന്റെ ഭര്‍ത്താവിനെ ശൂലമുപയോഗിച്ച് കുത്തുകയും, കൈകള്‍ രണ്ടും വെട്ടിമാറ്റുകയും ചെയ്തുവെന്ന് സുഷമ പോലീസിനോട് പറഞ്ഞു. ബാധയുടെ ശക്തി കൈകളിലാണെന്ന് പറഞ്ഞാണ് ചോപ്രയുടെ ഇരുകൈകളും വെട്ടിമാറ്റുന്നത്. ബാധയുടെ ശക്തി എന്നെന്നേക്കുമായി പോകാനാണ് ചുട്ടുകരിച്ചതെന്നും മന്ത്രവാദിനി വിവരിച്ചിരുന്നു. സ്വന്തം അച്ഛന്‍ കണ്‍മുമ്പില്‍ കിടന്ന്കത്തിച്ചാമ്പലായ രംഗം, കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
Keywords: Police, Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment