ബാംഗ്ലൂര്‍ : തന്നെ ശല്യപ്പെടുത്തിയ പൂവാലനെ പെണ്‍കുട്ടി ഓടിച്ചിട്ടടിച്ച് വീഡിയോ ഫേസ്ബുക്കിലിട്ടു. ബാംഗ്ലൂരിലാണ് സംഭവം. വീണ ആഷിയ ചിന്ദ്‌ലൂര്‍ എന്ന പെണ്‍കുട്ടിയാണ് തന്നെ ശല്യപ്പെടുത്തിയ പൂവാലനെ ഒരു പാഠം പഠിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ വീണ ജോഗിങ്ങിനിറങ്ങിയപ്പോള്‍ ഒരാള്‍ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അയാളെ ഒഴിവാക്കി നടന്നു പോകാതെ വീണ അയാളെ പൊതുജനമധ്യത്തില്‍ ഓടിച്ചിട്ട് അടിച്ച് വീഴ്ത്തി. എന്നാല്‍ ഇയാള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. സംഭവം പെണ്‍കുട്ടിയുടെ സുഹൃത്ത് കാമറയില്‍ പകര്‍ത്തിയിരുന്നു. പൊലീസില്‍ ഈ വീഡിയോ ഉള്‍പ്പടെ നല്‍കി പെണ്‍കുട്ടി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാല്‍പ്പത് മിനിറ്റിനകം സ്ഥലത്ത് കറങ്ങി നടന്ന പൂവാലനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്കാരനായ കെ.ആര്‍ സൂര്യപ്രകാശാണ് അറസ്റ്റിലായത്. താന്‍ ചെയ്ത പ്രവര്‍ത്തിക്ക് പൊലീസ് പൂര്‍ണ പിന്‍തുണ നല്‍കിയതായി പെണ്‍കുട്ടി പറഞ്ഞു. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 354എ, സെക്ഷന്‍ 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് തനിക്ക് എല്ലാ പൂവാലന്‍മാരെയും ഒരു പാഠം പഠിപ്പിക്കണം എന്ന പേരില്‍ വീണ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.. താന്‍ ഈ വീഡിയോ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പോസ്റ്റ് ചെയ്യുന്നതെന്നും മാറ്റം വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ അത് സാധിക്കുകയുള്ളെന്നും അവര്‍ തന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതി. നിരവധി പേര്‍ ഷെയര്‍ ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു.
Keywords: Banglore, Face Book, Post, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment