ഡല്‍ഹി: ഐ.ആര്‍.സി.ടി.സി യുടെ വെബ്‌സൈറ്റില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുതിയ സംവിധാനം വരുന്നു. സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ക്രിസ്) ആണ് മിനിറ്റില്‍ 7200 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുന്ന സംവിധാനം രൂപകല്പന ചെയ്തത്. ഇപ്പോഴുള്ള സംവിധാനം വഴി മിനിറ്റില്‍ 2000 ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാനാകു.
180 കോടി രൂപ ചെലവിലാണ് പുതിയ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഒരേ സമയം 1.2 ലക്ഷം പേര്‍ക്ക് ഇന്റനെറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. നിലവില്‍ 40000 പേര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിച്ചിരുന്നുള്ളു. ഈ സംവിധാനത്തിലൂടെ ഉപയോക്താവിന് ഇന്രര്‍നെറ്റിലൂടെ തടസമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്ന് അധികൃതര്‍ പറയുന്നു. ഓരോ ട്രെയിനുകളുടെയും പേര്, സമയം, റണ്ണിംങ് സ്റ്റാറ്റസ്, തിരിച്ചുവിട്ട ട്രെയിനുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ക്രിസ് ആരംഭിച്ച മൊബൈല്‍കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലൂടെ അതിവേഗം ലഭ്യമാകും. വിന്രോഡ് 8 ഫോണുകളില്‍ സൗജന്യമായി ഈ സേവനം ലഭ്യമാകും.വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.
Keywords: Delhi, Train Ticket, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment