ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സിന്റെ മുംബൈ-ബ്രസല്‍സ് വിമാനം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു. പൈലറ്റിന്റെയും സഹ പൈലറ്റിന്റെയും അശ്രദ്ധയെതുടര്‍ന്നാണ് വ്യോമപാതയില്‍നിന്ന് തെന്നി 5,000 അടി താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തിയത്. തൂര്‍ക്കിയിലെ അങ്കാറക്കു മുകളിലൂടെയാണ് ഈ സമയം വിമാനം പറന്നിരുന്നത്. അങ്കാറ എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള അടിയന്തര ഇടപെടലിനെതുടര്‍ന്ന് ദുരന്തം ഒഴിവാകുകയായിരുന്നു.
പൈലറ്റിനെയും സഹപൈലറ്റിനെയും സസ്‌പെന്റുചെയ്തതായി ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കി. യാത്രാമധ്യേ പൈലറ്റ് ഉറങ്ങിപ്പോയെന്നാണ് വിശദീകരണം. താന്‍ നിയന്ത്രിത വിശ്രമത്തിലായിരുന്നുവെന്നാണ് ഇയാള്‍ അധികൃതര്‍ക്കു നല്‍കിയ വിശദീകരണം. സഹ പൈലറ്റ് ഈ സമയം തന്റെ ഐപാഡ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്കാറ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള അപകട മുന്നറിയിപ്പാണ് സഹപൈലറ്റിനെ ഉണര്‍ത്തിയത്.
വിമാനം വ്യോമപാതയില്‍നിന്ന് തെന്നിയിട്ടുണ്ടെന്നും യഥാര്‍ത്ഥ പാതയിലേക്ക് തിരികെയെത്തണമെന്നും കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം നല്‍കി. ഇതേതുടര്‍ന്ന് ഉടന്‍ തന്നെ മുഖ്യ പൈലറ്റിനെ വിളിച്ചുണര്‍ത്തി വിമാനം ശരിയായ പാതയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജെറ്റ് എയര്‍വെയ്‌സ് അധികൃതരും ഡി.ജി.സി.എയും വ്യക്തമാക്കി.
Keywords: Delhi, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പൈലറ്റിനെയും സഹപൈലറ്റിനെയും സസ്‌പെന്റുചെയ്തതായി ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ വ്യക്തമാക്കി. യാത്രാമധ്യേ പൈലറ്റ് ഉറങ്ങിപ്പോയെന്നാണ് വിശദീകരണം. താന്‍ നിയന്ത്രിത വിശ്രമത്തിലായിരുന്നുവെന്നാണ് ഇയാള്‍ അധികൃതര്‍ക്കു നല്‍കിയ വിശദീകരണം. സഹ പൈലറ്റ് ഈ സമയം തന്റെ ഐപാഡ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്കാറ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള അപകട മുന്നറിയിപ്പാണ് സഹപൈലറ്റിനെ ഉണര്‍ത്തിയത്.
വിമാനം വ്യോമപാതയില്‍നിന്ന് തെന്നിയിട്ടുണ്ടെന്നും യഥാര്‍ത്ഥ പാതയിലേക്ക് തിരികെയെത്തണമെന്നും കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം നല്‍കി. ഇതേതുടര്‍ന്ന് ഉടന്‍ തന്നെ മുഖ്യ പൈലറ്റിനെ വിളിച്ചുണര്‍ത്തി വിമാനം ശരിയായ പാതയിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജെറ്റ് എയര്‍വെയ്‌സ് അധികൃതരും ഡി.ജി.സി.എയും വ്യക്തമാക്കി.
No comments:
Post a Comment