Latest News

ഡോ. യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു

ബാംഗ്ലൂര്‍ : ആധുനിക കന്നട സാഹിത്ത്യത്തിലെ അതികായനും ജ്ഞാനപീഠം ജേതാവുമായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു. 82 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെയാണ് ബാംഗ്ലൂരിലെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷത്തിലേറെയായി ഡയാലിസിസ് ചികിത്സക്ക് വിധേയനായിരുന്നു അനന്തമൂര്‍ത്തി. വിവിധ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നു. ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു മരണം.

കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ ഉഡുപ്പി രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21ന് ജനിച്ചു.

ദൂര്‍വാസപുരയിലെ ഒരു സാമ്പ്രദായിക സംസ്‌കൃത സ്‌ക്കൂളില്‍ പഠനമാരംഭിച്ച അനന്തമൂര്‍ത്തി മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ അനന്തമൂര്‍ത്തിക്ക് ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടററേറ്റ് എടുത്തു. 1970ല്‍ മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രൊഫസറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987ല്‍ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി.

മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഭാഷാ വിഭാഗത്തില്‍ അധ്യാപകനായാണ് അനന്തമൂര്‍ത്തി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. രാം മനോഹര്‍ ലോഹ്യയെയും മഹാത്മാഗാന്ധിയെയും ആദരിക്കുന്ന അദ്ദേഹം 1996ല്‍ പുറത്തിറങ്ങിയ 'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് എഴുത്തിന്റെ ലോകത്ത് അറിയപ്പെടാന്‍ തുടങ്ങുന്നത്. മൗനി, പ്രഷ്‌നെ, ക്ലിപ് ജോയിന്റ്, എറാഡു ദാഷകദ കതെഗാലു തുടങ്ങിയ എട്ട് കഥാസമാഹാരങ്ങളും സംസ്‌കാര, ഭാരതിപുര, അവസ്‌തെ, ഭാവ, ദിവ്യ, ഭാരതിരത്‌ന എന്നീ അഞ്ച് നോവലുകളും അവഹാനെ എന്ന നാടകസമാഹാരവും 15 പദ്യഗലു, മിഥുന, അജ്ജന ഹെഗാല സുക്കുഗാലു എന്നീ മൂന്ന് കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

'ഭാരതിപുര' എന്ന നോവല്‍ 2012ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013ലെ മാന്‍ ബുക്കര്‍ പ്രൈസ്‌ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.

1984-ലെ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ജ്ഞാനപീഠം പുരസ്‌കാരം പുരസ്‌കാരം, 1995-ലെ മാസ്തി പുരസ്‌കാരം, 1998-ലെ പദ്മഭൂഷണ്‍, 2008-ലെ കന്നഡ സര്‍വ്വകലാശാല നല്‍കുന്ന നാഡോജ പുരസ്‌കാരം, 2012-ല്‍ ഡി.ലിറ്റ്. തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും അനന്തമൂര്‍ത്തിയെ തേടിയെത്തിയിട്ടുണ്ട്.


Keywords: Banglore, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.