Latest News

പോളിടെക്‌നിക്ക് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ മുന്നേറ്റം

കാഞ്ഞങ്ങാട്: പോളിടെക്‌നിക് യൂണിയനുകളിലേക്കും സ്‌കൂള്‍ പാര്‍ലമെന്റിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. പെരിയ പോളിടെക്‌നിക്കില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയിലും തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിയിലും മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കെഎസ്‌യു- എംഎസ്എഫ്- എബിവിപി അവിശുദ്ധ സഖ്യത്തെ നേരിട്ടാണ് എസ്എഫ്‌ഐക്ക് ഉജ്വല വിജയം നേടാനായത്.

സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 36 സ്‌കൂളില്‍ 33 എണ്ണത്തിലും എസ്എഫ്‌ഐ വിജയിച്ചു. നീലേശ്വരം രാജാസില്‍ മുഴുവന്‍ സീറ്റും എസ്എഫ്‌ഐ നേടി. ജിഎച്ച്എസ്എസ് മാലോത്ത്കസബ, തച്ചങ്ങാട്, തൃക്കരിപ്പൂര്‍ വിഎച്ച്എസ്ഇ സ്‌കൂളുകള്‍ എസ്എഫ്‌ഐ പിടിച്ചെടുത്തു. പിലിക്കോട്, കൊടക്കാട്, കയ്യൂര്‍, കുട്ടമത്ത്, തിമിരി, ചായ്യോത്ത്, ബങ്കളം, മേക്കാട്ട്, കാഞ്ഞിരപ്പൊയില്‍, തായന്നൂര്‍, കോടോത്ത്, പാക്കം, കുണ്ടംകുഴി, മുന്നാട്, കൊളത്തൂര്‍, കുറ്റിക്കോല്‍, ബേത്തൂര്‍പാറ, കാടകം, അംഗടിമുഗര്‍ എന്നീ സ്‌കൂളുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

വര്‍ഗീയതയ്ക്കും അരാഷ്ട്രീയതയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ വോട്ടു രേഖപ്പെടുത്തി ഉജ്വല വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
നിത്യാനന്ദ പോളിയിലെ വിജയികളെ ആനയിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. കെ നിധിന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്, വി പി അമ്പിളി, പി ശ്രീജിത്ത്, സിദ്ധാര്‍ഥ് രവീന്ദ്രന്‍, കെ വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു. എ ശ്രീകാന്ത് സ്വാഗതം പറഞ്ഞു. 

പെരിയയില്‍ ആഹ്ലാദ പ്രകടനം ജില്ലാപ്രസിഡന്റ് എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബിവിന്‍ വിജയന്‍ അധ്യക്ഷനായി. സെബാസ്റ്റിയന്‍, മിഥീഷ് എന്നിവര്‍ സംസാരിച്ചു. തൃക്കരിപ്പൂരില്‍ സംസ്ഥാനകമ്മിറ്റി അംഗം പി പി സിദിന്‍ ഉദ്ഘാടനം ചെയ്തു. കെ രമിത്ത് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എം വി സുജിത്ത്, കെ ഭജിത്ത് എന്നിവര്‍ സംസാരിച്ചു. സ്വരാജ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.