അടുത്തിടെ വിവിധ ചാനലുകളും പത്രമാധ്യമങ്ങളും നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാരുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നിരുന്നു. സ്‌കൂള്‍ കോളേജ് പെണ്‍കുട്ടികള്‍ വരെ ഇടനിലക്കാരുടെ കൈയ്യിലകപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഇവരുടെ കൈയ്യിലകപ്പെട്ടവര്‍ക്ക് പിന്നീട് മോചനമില്ല. ഭീഷണികള്‍ക്കും ബ്ലാക്‌മെയിലിങ്ങുകള്‍ക്കും മുന്നില്‍ വഴങ്ങുകയേ പിന്നീട് നിവൃത്തിയുള്ളൂ.
വന്‍കിട മാളുകള്‍ കേന്ദ്രീകരിച്ചാണ് ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങള്‍. പണമുള്ളവര്‍ കൂടുതലായി എത്തുന്ന സ്ഥലമായതുകൊണ്ടും പോലീസിന്റെ ശ്രദ്ധയില്‍ നിന്നും അകന്നു നില്‍ക്കുന്നതുകൊണ്ടും ഇത്തരം സ്ഥലങ്ങള്‍ സുരക്ഷിതമാണെന്ന് ഇവര്‍ വെളിപ്പെടുത്തി.
വെബ്‌സൈറ്റുകളിലൂടെ പുറത്തുവിടുന്ന ഇടനിലക്കാരുടെ ഫോണ്‍നമ്പരുകള്‍ വഴിയാണ് ഇടപാടുകള്‍ മുഖ്യമായും നടക്കുന്നത്. നേരത്തെ, ഇവര്‍ക്കെതിരെ പോലീസ് നടപടി ശക്തമായിരുന്നെങ്കിലും, ഉന്നതബന്ധമുള്ള സെക്‌സ് റാക്കറ്റുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പോലീസ് ഇപ്പോള്‍ മടിക്കുകയാണെന്നാണ് ആക്ഷേപം.
Keywords: Onlin Sex Racket, Kochi, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment