Latest News

ഷുക്കൂര്‍ വധക്കേസ്: വീണ്ടുമൊരു അന്വേഷണം അനാവശ്യം : സി.ബി.ഐ.

കൊച്ചി: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടുമൊരു അന്വേഷണം അനാവശ്യമാണെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍ അറിയിച്ചു. സി.ബി.ഐ. അന്വേഷിക്കാന്‍ തക്ക പ്രത്യേകതകളൊന്നും ഈ കേസിനില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവര്‍ വ്യക്തമാക്കുന്നു.

അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ സി.ബി.ഐ. അന്വേഷണം അനാവശ്യണ്. ഒരു സാക്ഷി തന്നെ പല മൊഴി നല്‍കിയാല്‍ അത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കും. രണ്ടാമതൊരു ഏജന്‍സിയുടെ അന്വേഷണം വിചാരണയെ ബാധിക്കും. വളരെ വ്യത്യസ്തമായ കേസുകള്‍ പൊതു താത്പര്യം കണക്കിലെടുത്ത് മാത്രമേ സി.ബി.ഐ. അന്വേഷിക്കേണ്ടതുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

സി.ബി.ഐ. കേരള ഘടകത്തിന് നിലവില്‍ നല്ല ജോലിഭാരമുണ്ട്. ഒരുപാട് കേസുകളുമുണ്ട്. സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവ് കൂടുതല്‍ കേസുകള്‍ ഏറ്റെടുക്കുന്നതിന് തടസ്സമാകുന്നുവെന്നും സി.ബി.ഐ. വ്യക്തമാക്കി.

അതേസമയം, സംസ്ഥാനം സ്വമേധയാ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടും സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി. ആസഫലി കോടതിയില്‍ അറിയിച്ചു. കേസന്വേഷണവും വിചാരണയുമെല്ലാം നിലച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2012 ഫിബ്രവരി 20നാണ് അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.

Keywords: Kannur, Shukoor, Kochi, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.