അല്‍ സാദ:[www.malabarflash.com] യമനിലെ സൊകോത്ര ദ്വീപില്‍ ആഞ്ഞടിച്ച 'ചപാല' ചുഴലിക്കാറ്റില്‍ മൂന്നുപേര്‍ മരിച്ചു. 130ഓളം പേര്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കാറ്റ് യമന്റെ തീരദേശത്തേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. മുന്നറിയിപ്പുകളെ തുടര്‍ന്ന് 1,700 കുടുംബങ്ങളെ തീരപ്രദേശത്ത് നിന്ന് മാറ്റിതാമസിപ്പിച്ചെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദോഫാര്‍, തഖ, റായ്‌സത്, മിര്‍ബാദ്, ഔഖാദ്, അല്‍ സാദ തുടങ്ങിയ മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുറമുഖ നഗരമായ മുകല്ലയ്ക്ക് സമീപം കനത്ത കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണിത്. മണിക്കൂറില്‍ 195 കിമീ മുതല്‍ 240 കിമീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നും നാളെയുമായി 20 മുതല്‍ 30 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment