ന്യൂയോര്‍ക്ക്: ചുരുങ്ങിയ സമയം കൊണ്ട് ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ച 'ഐസ് ബക്കറ്റ് ചലഞ്ചി'ന്റെ ഉപജ്ഞാതാക്കളിലൊരാളായ കോറി ഗ്രിഫിന്‍ (27)അപകടത്തില്‍ മരിച്ചു. മാസച്യൂസറ്റ്‌സ് തീരത്ത് ഡൈവിംഗ് അഭ്യാസത്തിനിടെയാണ് ഗ്രിഫിന്‍ മുങ്ങിമരിച്ചത്.
സാമൂഹിക പ്രവര്‍ത്തകനായ ഗ്രിഫിനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം കൊടുത്ത ആശയമായിരുന്നു ഐസ് ബക്കറ്റ് ചലഞ്ച്. തലച്ചോറിനെ ബാധിക്കുന്ന എ.എല്‍.എസ് എന്ന രോഗത്തെക്കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാനും രോഗത്തിനെതിരെ പൊരുതാനുള്ള പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതിയുമായി ഗ്രിഫിന്‍ ഇറങ്ങിയത്.
ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത ആള്‍ സ്വന്തം ശരീരത്തിലേക്ക് തണുത്ത വെള്ളം കോരിയൊഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇങ്ങനെ ചെയ്താല്‍ അവര്‍ക്ക് വേറെയും ഒന്നോ രണ്ടോ പേരെ വെല്ലുവിളിക്കാം. വെല്ലുവിളിക്കപ്പെട്ടാല്‍ അടുത്ത ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ വെള്ളം കോരിയൊഴിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യണം. ചെയ്യാന്‍ സാധിക്കാത്തവര്‍ എ.എല്‍.എസ് രോഗികള്‍ക്കു വേണ്ടി പണം ദാനം ചെയ്യണമെന്നാണ് നിയമം. ഈ ചലഞ്ച് സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ പ്രചാരം നേടിയിരുന്നു.
Keywords: World News, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment