Latest News

മുഖം തുളച്ചുകയറി കമ്പി നെറ്റിയിലൂടെ പുറത്തേക്ക്; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഗുവാങ്ഷി: വീടുപൊളിച്ചു പണിയുന്നതിനിടെ ഇരുമ്പു കമ്പി തുളച്ചുകയറിയ ചൈനീസ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെവിയുടെ സമീപത്തു നിന്നും തുളച്ചുകയറി ഒരിഞ്ചു കനമുള്ള കമ്പി വലതു കണ്ണിനു മുകളില്‍ നെറ്റിയിലൂടെയാണ് പുറത്തുവന്നത്. 

ഗുവാങ്ഷി പ്രവിശ്യയിലെ ലെയെ കൗണ്ടിയിലുള്ള വീട്ടില്‍ അറ്റകുറ്റ പണിനടത്തുന്നതിനിടെയാണ് ഹൊ എന്നപേരില്‍ അറിപ്പെടുന്ന യുവാവിനു അപകടമുണ്ടായത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം.

ബന്ധുക്കള്‍ ഉടന്‍തന്നെ ഹൊയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഹൊയുടെ അവസ്ഥ കണ്ടു ഞെട്ടിപ്പോയതായി പാരമെഡിക്‌സ് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോള്‍ പൂര്‍ണബോധമുണ്ടായിരുന്നു. തനിക്കുണ്ടായ അപകടത്തിന്റെ ഭീകരത ഹൊയ്ക്കു അറിയാമായിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരുമീറ്ററോളം നീളമുള്ള കമ്പിയാണ് തുളഞ്ഞുകയറിയത്. അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് ഹൊയുടെ ജീവന്‍ രക്ഷിച്ചതെന്നു ആശുപത്രിയധികൃതര്‍ വ്യക്തമാക്കി. ഹൊ ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഫയര്‍ഫോഴ്‌സെത്തി കമ്പിയുടെ കുറെഭാഗം മുറിച്ചു മാറ്റിയതിനു ശേഷമായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. ചെവിയുടെ സമീപത്തു നിന്നും തുളഞ്ഞുകയറിയ കമ്പി ഇടതുകണ്ണിനടിയിലൂടെ വലതുകണ്ണിനു മുകളില്‍ നെറ്റിതുളച്ചാണ് പുറത്തുവന്നതെന്നു എക്‌സറേയില്‍ വ്യക്തമായിരുന്നു. കമ്പിമറ്റൊരു ദിശയിലില്‍ നിന്നാണ് തുളച്ചു കയറിയിരുന്നതെങ്കില്‍ തലച്ചോറിലെത്തിയേനെ. ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരുമായിരുന്നു എന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.





Keywords: international News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.