Latest News

മംഗലാപുരത്ത് ഹജ്ജ് വിമാനം റദ്ദാക്കി; തീര്‍ഥാടകരും ബന്ധുക്കളും വലഞ്ഞു

മംഗലാപുരം: മംഗലാപുരത്തുനിന്ന് നാലാം ബാച്ച് ഹജ്ജ് തീര്‍ഥാടകരുമായി പോകേണ്ട വിമാനം റദ്ദാക്കി. മുന്നറിയിപ്പില്ലാതെ അവസാന നിമിഷം യാത്ര മുടങ്ങിയത് തീര്‍ഥാടകരെയും യാത്രയാക്കാനത്തെിയ ബന്ധുക്കളെയും വലച്ചു.

ശനിയാഴ്ച രാവിലെ 10.45ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഹജ്ജ് വിമാനമാണ് പെട്ടെന്ന് റദ്ദാക്കിയത്. ബോര്‍ഡിങ് പാസ് നല്‍കിയ ശേഷമാണ് സംഭവം. 10.40ഓടെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ തീര്‍ഥാടകരെ കണ്ട് സാങ്കേതിക കാരണങ്ങളാല്‍ വിമാനം രണ്ടുമണിക്കൂര്‍ വൈകുമെന്നറിയിച്ചു. പിന്നീട് 12 മണിയോടെയാണ് വിമാനം റദ്ദാക്കുന്ന കാര്യം അറിയിച്ചത്. 

ശനിയാഴ്ച മദീനയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനം കൃത്യസമയത്ത് എത്താത്തതിനാലാണ് തീര്‍ഥാടകരുടെ യാത്ര മുടങ്ങിയതെന്നാണ് അനൗദ്യോഗിക വിശദീകരണം. യാത്ര അനിശ്ചിതത്വത്തിലായതോടെ തീര്‍ഥാടകരും ബന്ധുക്കളും വിമാനത്താവളത്തില്‍ കൂട്ടംകൂടി നിന്നു. 

പിന്നീട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന്‍ എല്ലാവരെയും ആശ്വസിപ്പിച്ചു. തുടര്‍ന്ന് നാലാം ബാച്ചില്‍ പോകേണ്ടിയിരുന്ന 130 പേര്‍ക്ക് ഹോട്ടലില്‍ എയര്‍ ഇന്ത്യ താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിമാനം ഞായറാഴ്ച രാവിലെ 10.45ന് പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. മംഗലാപുരത്തുനിന്നുള്ള അഞ്ചാമത്തെ ബാച്ചും ഞായറാഴ്ച യാത്രതിരിക്കും.

Keywords:Manglore, Hajj News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.