മോസ്‌കോ: സെല്‍ഫി തരംഗം ലോകത്ത് വ്യാപിച്ചിരിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വ്യത്യസ്തമായ സെല്‍ഫികള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ് ലോഡ് ചെയ്യാന്‍ മത്സരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍, സെല്‍ഫിയില്‍ വ്യത്യസ്തത തേടുന്നവര്‍ പലപ്പോഴും എത്തുന്നത് വന്‍ദുരന്തത്തിലേക്കായിരിക്കും. സെല്‍ഫി മാനിയ മരണകാരണമായ സംഭവങ്ങള്‍ നിരവധി.
അടുത്തിടെ നമ്മുടെ കൊച്ചു കേരളത്തില്‍ സെല്‍ഫി ദുരന്തമായി മാറിയിരുന്നു. ട്രെയിനിനു മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെ റെയില്‍വേയുടെ 250 കെവി വൈദ്യുതി ലൈനില്‍ തട്ടി സാരമായി പൊള്ളലേറ്റ മലപ്പുറം സ്വദേശിയായ 14 കാരന്‍ മരണത്തിനു കീഴടങ്ങിയിരുന്നു. മലയിടുക്കില്‍ നിന്നും സെല്‍ഫി എടുക്കവെ താഴോട്ടു വീണു പോളീഷ് ദമ്പതികള്‍ കൊല്ലപ്പെട്ടിരുന്നു. മക്കള്‍ നോക്കി നില്‍ക്കവെയാണ് ദുരന്തം. ഗൂഗിളില്‍ selfie leads to death എന്നു തെരഞ്ഞാല്‍ കിട്ടുന്ന ഫലങ്ങള്‍ ഞെട്ടിക്കുന്നതാണ്.
സെല്‍ഫി മൂലം മരണകിടക്കയിലായിരിക്കുകയാണ് റഷ്യയിലെത്തിയ ഒരു വിനോദസഞ്ചാരി. കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പുമായി ഫോട്ടോക്കു പോസ് ചെയ്യവെയാണ് യുവതിക്കു കടിയേറ്റത്. വിഷബാധയേറ്റ യുവതി ഇപ്പോള്‍ കോമയിലാണെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവര്‍ അതീവഗുരുതരാവസ്ഥയിലാണ്. യുവതിക്കു മൂര്‍ഖന്‍ പാമ്പിനെ നല്‍കിയ ആളെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി ഇയാള്‍ വിനോദസഞ്ചാരികള്‍ക്കൊപ്പം പാമ്പുമായി ഫോട്ടോക്ക് പോസ് ചെയ്യാറുണ്ടെന്നു പോലീസ് പറഞ്ഞു.
അടുത്തിടെ സെല്‍ഫി തരംഗമായതോടെയാണ് ഇയാള്‍ പാമ്പുകളെ വിനോദസഞ്ചാരികള്‍ക്കു നല്‍കി തുടങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. യുവതി മരണത്തിനു കീഴടങ്ങിയാല്‍ പ്രതിക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു.
Keywords: Selfie, World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment