ബെയ്ജിങ്: ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയായ സിന്‍ജ്യങ്ങിലെ കരാമി നഗരത്തില്‍ ഇനിമുതല്‍ മുസ്ലിംകള്‍ക്ക് താടിയും തലപ്പാവും പാടില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം അധികാരികള്‍ ഉത്തരവിറക്കി. നിഖാബിനും നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ പുരുഷന്മാര്‍ക്ക് ഇസ്ലാമിക രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും അധികാരികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മേഖലയില്‍ വിമത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മേഖലയിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ ഉയ്ഗൂര്‍ മുസ്ലിംകള്‍ക്ക് സ്വയംഭരണാവകാശം ആവശ്യപ്പെട്ട് പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചൈനീസ് ഭരണകൂടത്തിന് പലപ്പോഴും തലവേദനയായിട്ടുള്ള ഈ സംഘര്‍ഷങ്ങളെ ചെറുക്കുന്നതിന്‍െറ ഭാഗമായാണ് നടപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം, മുസ്ലിം ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയും റമദാന്‍ വ്രതം അനുഷ്ഠിക്കുന്നതില്‍നിന്ന് ഇവിടത്തെ അധികാരികള്‍ വിലക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇപ്പോള്‍ വസ്ത്രധാരണത്തിനും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണവും ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശത്തിനിടയാക്കി. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ വ്യാപ്തി കൂട്ടാനേ ഇത്തരം നടപടികള്‍ മൂലം സാധിക്കുകയുള്ളൂവെന്ന് വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് വക്താവ് ദില്‍ഷാത്ത് റാശിദ് എ.എഫ്.പിയോട് പറഞ്ഞു.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment