ബ്രസീലിയ: ഭര്‍ത്താവ് തന്റെ സ്വന്തം സഹോദരനാണെന്ന് സ്ത്രീ തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുശേഷം. ബ്രസീലിലാണ് സംഭവം.
കാണാതായ ബന്ധുക്കളെ കണ്ടെത്താന്‍ ബ്രസീലിലെ റേഡിയോ ഗ്ലോബോ നടത്തുന്ന തത്സമയ റേഡിയോ പരിപാടിയിലൂടെ മാതാവിനെ കണ്ടെത്തിയപ്പോഴാണ് 39 കാരിയായ അഡ്രിയാന നടക്കുന്ന ആ വിവരം അറിഞ്ഞത്.
എങ്കിലും, ഭാര്യാഭര്‍ത്താക്കന്മാരായി തുടര്‍ന്നും ജീവിക്കാനാണ് അഡ്രിയാനയുടെയും ലിയാന്‍ഡ്രോയുടെയും തീരുമാനം.
39 കാരി അഡ്രിയാനെ ഒരു വയസുള്ളപ്പോഴാണ് മാതാവ് ഉപേക്ഷിച്ചത്. പിതാവാണ് പിന്നീട് അവളെ വളര്‍ത്തിയത്. ലിയാന്‍ഡ്രോയെ എട്ടുവയസുള്ളപ്പോള്‍ മാതാവ് ഉപേക്ഷിച്ചു.
വിവാഹം കഴിച്ച് ഏഴുവര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്. തിരക്കുകള്‍ക്കിടയിലും ഇരുവരും മാതാവിനെ കണ്ടെത്താന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു.
എന്നാല്‍, രണ്ടാളും തേടുന്നത് ഒരേ അമ്മയെ ആണെന്ന് ഇരുവരും അറിഞ്ഞില്ല. മാതാവിന്റെ പേരിലെ സാദൃശ്യംപോലും സംശയത്തിന് ഇടയാക്കിയില്ലെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒടുവില്‍ മാതാവിനെ കണ്ടെത്തുന്നതിനും തത്സമയ റേഡിയോ പരിപാടിയിലൂടെ അവരുമായി സംസാരിക്കാനും അഡ്രിയാനയ്ക്ക് കഴിഞ്ഞു. തന്റെ മകന്‍ ലിയനാര്‍ഡോയെയും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിവരം സംസാരിക്കുന്നതിനിടെ അമ്മ അഡ്രിയാനയോട് പറഞ്ഞു.
തന്റെ ഭര്‍ത്താവ് തന്നെയാണ് അമ്മയുടെ കാണാതായ മകനെന്ന് അഡ്രിയാന തിരിച്ചറിഞ്ഞു. ഇക്കാര്യം റേഡിയോ ഷോയ്ക്കിടെ അവര്‍ മാതാവിനോട് പറയുകയും ചെയ്തു.
സംഭവം തങ്ങളുടെ വിവാഹ ജീവിതത്തെ ബാധിക്കില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്. മരണത്തിന് മാത്രമെ തങ്ങളെ വേര്‍പെടുത്താന്‍ കഴിയൂവെന്ന് അഡ്രിയാനയും ലിയനാര്‍ഡോയും പറഞ്ഞു.
Keywords: World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment