Latest News

മഅ്ദനിയുടെ ജാമ്യം ഒരു മാസം കൂടി, കേരളത്തില്‍ ചികിത്സ ആവശ്യം കോടതി തളളി

ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സക്കായി സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. അതേസമയം, കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി തളളി.

ബംഗളൂരുവില്‍ താമസിച്ച് ചികിത്സ നടത്താമെന്ന ഉറപ്പിലാണ് മഅ്ദനിക്ക് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേരളത്തിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ജാമ്യം റദ്ദാക്കേണ്ടിവരുമെന്നും വ്യക്തമാക്കി. ബംഗളൂരുവില്‍ തന്നെ മഅ്ദനി ചികിത്സ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

കേരളത്തില്‍ ചികിത്സ തേടാനുള്ള മഅ്ദനിയുടെ ആവശ്യത്തെ കര്‍ണാടകയുടെ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു. നിലവില്‍ ബംഗളൂരുവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മഅ്ദനി ചികിത്സ തേടിയിട്ടുള്ളതെന്ന് കര്‍ണാടക ചൂണ്ടിക്കാട്ടി.

കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ചികിത്സക്കായി കേരളത്തിലെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിയിലെ ചികിത്സ തേടാന്‍ അനുവദിക്കണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്.



Keywords: National News, Abdul Naser Madani, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.