Latest News

മനോജ് വധം: സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് ഉടന്‍: രാജ്നാഥ് സിങ്

കണ്ണൂര്‍: കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജ് വധക്കേസില്‍ ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും.

മനോജ് വധക്കേസ് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. അക്രമമല്ല, പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലാണ് ഉണ്ടാവേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമം വെടിയണം. സമാധാനത്തിന് എല്ലാവരുടെയും സഹകരണം വേണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കണ്ണൂര്‍ ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് കാര്യാലയത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. കൊല്ലപ്പെട്ട മനോജിന്റെ വീട്ടില്‍ രാജ്്‌നാഥ് സിങ് സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് രാജ്നാഥ് സിങ് ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് കാര്യാലയത്തിലെത്തിയത്.



Keywords: Kannur, Kerala News, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.